കൊല്ലം: ഇത്തിക്കര ആറിന്റെ തീരത്തെ കക്കാ കടവിൽ വള്ളത്തിൽ മോട്ടോർ പ്രവർത്തിപ്പിച്ച് അനധികൃതമായി ആറ്റുമണൽ ഖനനം ചെയ്തെന്ന പേരിൽ കൊട്ടിയം പൊലീസ് 2011 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയായ മയ്യനാട് ഷഫീക്ക് മൻസിലിൽ ഷാജിയെ വെറുതെ വിട്ടുകൊണ്ട് കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ അഡ്വ.എ.ഷാനവാസ് ഖാൻ,

അഡ്വ.അനി ജി. കുരീപ്പുഴ എന്നിവർ ഹാജരായി.