ഓച്ചിറ : കേരള പൊലീസിനെ പിണറായി തെറ്റായ പുസ്തകമാണ് പഠിപ്പിക്കുന്നതെന്നും ഇത് കേരളത്തിന് അപമാനമാണെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.കെ.ഷാനവാസ് ഖാൻ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി പൊലീസ് തല്ലി ചതയ്ക്കുന്നതിനെതിരെയും വണ്ടിപെരിയാറിലെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് സംവിധാനത്തിനെതിരെയും ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കെ.എസ് പുരം, ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ഓച്ചിറ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അൻസാർ എ മലബാർ അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, ബി.എസ്.വിനോദ്, നീലി കുളം സദാനന്ദൻ, കെ.എം.നൗഷാദ്, കെ.എൻ.പത്മനാഭപിള്ള, ഷിബു പഴനികുട്ടി, ശ്രീകുമാർ, ബിജു ക്ലാപ്പന, മുനമ്പത്ത് വഹാബ്, ജി.ലീലാകൃഷ്ണൻ , മീരാ സജി, ആർ.എസ്. കിരൺ, ഇർഷാദ് ബഷീർ, അസ്ലാം ആദിനാട്, കെ.എസ്.പുരം സുധീർ, ഷീബാ ബാബു തുടങ്ങിയവർ സംസാരിച്ചു.