
ചാത്തന്നൂർ: ആർ.ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ വാർഷിക സപ്തദിന ക്യാമ്പായ ഉണർവ് 2023ന് കോളേജ് അങ്കണത്തിൽ തുടക്കമായി. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇൻ ചാർജ് കീർത്തി എസ്.ബാബു സ്വാഗതം പറഞ്ഞു. കോളേജ് കൺവീനർ എസ്.അജയ് സംസാരിച്ചു. കൊമേഴ്‌സ് വകുപ്പ് മേധാവി സരിജ സജീവ്, ഇംഗ്ലീഷ് വകുപ്പ് മേധാവി രശ്മി ജയചന്ദ്രൻ, എൻ.എസ്.എസ് വോളണ്ടിയർമാർ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ഷെഹീന മോൾ നന്ദി പറഞ്ഞു.