പുതിയ അഞ്ച് ചികിത്സാ വിഭാഗങ്ങൾ ഉടൻ

കൊല്ലം: കൊല്ലത്ത് ചേർന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 29 അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങിയതോടെ പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ അഞ്ച് പുതിയ ചികിത്സാവിഭാഗങ്ങൾ കൂടി പുതുതായി ആരംഭിക്കും. രോഗികൾക്ക് ഏറെ പ്രയോജം ചെയ്യുന്ന നെഫ്രോളജി (വൃക്കസംബന്ധം), ന്യൂറോളജി (നാഡീരോഗം), ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളാകും ആരംഭിക്കുക.

കാർഡിയോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങളിലും അദ്ധ്യാപക സ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങളും കൂടുതൽ ശക്തിപ്പെടും. ന്യൂറോ സർജറി വിഭാഗമില്ലാതിരുന്നതിനാലും എമർജൻസി മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് കാരണവും മെഡി. ആശുപത്രിയായിട്ടുപോലും ഇവിടെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭിച്ചിരുന്നില്ല. അത്യാഹിതങ്ങൾ സംഭവിച്ചെത്തുന്നവർക്കെല്ലാം പ്രാഥമിക ചികിത്സ മാത്രം നൽകിയ ശേഷം റഫർ ചെയ്യുന്നതാ. പുതിയ വിഭാഗങ്ങളും കൂടുതൽ അദ്ധ്യാപകരും വന്നതോടെ ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റം വരും.

വിഭാഗങ്ങളും അനുവദിച്ച അദ്ധ്യാപക തസ്തികകളും

അനസ്തേഷ്യോളജി

പ്രൊഫസർ-1

എമർജൻസി മെഡിസിൻ

അസോസിയേറ്റ് പ്രൊഫസർ-1, അസിസ്റ്റന്റ് പ്രൊഫസർ-1, സീനിയർ റെസിഡന്റ് -2

ഇ.എൻ.ടി

പ്രൊഫസർ-1

ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി
പ്രൊഫസർ-1

ഒഫ്താൽമോളജി

പ്രൊഫസർ-1

അസോസിയേറ്റ് പ്രൊഫസർ-1

പീഡിയാട്രിക്സ്

സീനിയർ റെസിഡന്റ്-1

പത്തോളജി

അസോസിയേറ്റ് പ്രൊഫസർ- 1
അസിസ്റ്റന്റ് പ്രൊഫസർ-1

ഫാർമക്കോളജി

പ്രൊഫസർ-1

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ

അസിസ്റ്റന്റ് പ്രൊഫസർ-1

സീനിയർ റെസിഡന്റ്-1

സൈക്യാട്രി

അസോസിയേറ്റ് പ്രൊഫസർ-1

റേഡിയോ ഡയഗ്നോസിസ്

പ്രൊഫസർ-1

കാർഡിയോളജി

പ്രൊഫസർ-1
അസിസ്റ്റന്റ് പ്രൊഫസർ-2

നെഫ്രോളജി
അസോസിയേറ്റ് പ്രൊഫസർ- 1

അസിസ്റ്റന്റ് പ്രൊഫസർ-2

ന്യൂറോളജി
അസോസിയേറ്ര് പ്രൊഫസർ- 1

അസിസ്റ്റന്റ് പ്രൊഫസർ-1

ന്യൂറോ സർജറി

അസോസിയേറ്റ് പ്രൊഫസർ- 1

അസിസ്റ്റന്റ് പ്രൊഫസർ-1

പ്ലാസ്റ്റിക് സർജറി

അസിസ്റ്റന്റ് പ്രൊഫസർ-2