
കൊല്ലം: യഥാർത്ഥ മതേതര വാദികൾ മിശ്ര വിവാഹതിരാണെന്ന് മിശ്രവിവാഹിത ഫോറം സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ പറഞ്ഞു. മിശ്രവിവാഹ വെൽഫയർ ഫോറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുദേവന്റെ ആശയം യാഥാർത്ഥ്യമാകണമെങ്കിൽ എല്ലാ കുടുംബങ്ങളിലും മിശ്രവിവാഹിതരുണ്ടാകണമെന്നും മിശ്രവിവാഹിതർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ പെരുംകുളം സുരേഷ് അദ്ധ്യക്ഷത വഹിച്ച. രാജൻ ശൂരനാട്, മരുത്തടി ശകുന്തള, സിന്ധു ശരവണൻ, ലത കുളത്തൂപ്പുഴ, റസിയ കിരൺ, ചന്ദ്രിക കൊട്ടാരക്കര, ഗീതാമണി പിറവന്തൂർ, കൊല്ലം അല്കസാണ്ടർ തുടങ്ങിയവർ സംസാരിച്ചു.