
ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ചാത്തന്നൂർ ലൈഫ് സ്കിൽസ് ബി.വി.ഇ.ടി സെന്റർ ഫോർ കൗൺസലിംഗ് ആൻഡ് ട്രൈനിംഗ് ഭിന്നശേഷി കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ക്രിസ്മസ് ആഘോഷിച്ചു. വ്യവസായിയും റീജിയോ ഫുഡ്സ് ഉടമയുമായ പീറ്റർ വർഗീസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ്, ബി.വി.ഇ.ടി ഡയറക്ടറും സൈക്കോളജിസ്റ്റുമായ ജോൺസ് കെ.ലൂക്കോസ്, ബി.വി.ഇ.ടി ക്രിയേറ്റീവ് ട്രൈനർ നാസിമുദ്ദീൻ, ഡോ.ലാലു പിള്ള, മാജിക് പ്ലാനറ്റ് മുൻ ജനറൽ മാനേജർ ബിജുരാജ്, കോട്ടാത്തല ശ്രീകുമാർ, ശ്രീകുമാർ പ്ലാക്കാട്, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, സമുദ്രതീരം വൈസ് പ്രസിഡന്റ് ആശ, സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആർ.രജീഷ്, സമുദ്ര ഫോക്‌ലോർ അക്കാദമി പ്രസിഡന്റ് അജിത്ത് ലാൽ, ലൈഫ് സ്കിൽസ് ബി.വി.ഇ.ടി അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ബി.വി.ഇ.ടിയിലെ വിദ്യാർത്ഥികളുടെ പ്രത്യേക കലാപരിപാടികളും നടന്നു.