millatt-

മുഖത്തല: അന്തർദേശീയ മില്ലറ്റ് വർഷത്തോടനുബന്ധിച്ച് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ശ്രീ എൻ.ചെല്ലപ്പൻപിള്ള മെമ്മോറിയൽ ഹൈസ്കൂളിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും, ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണസാധനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ ഉദ്ഘാടനം നിർവഹിച്ചു. ചെറു ധാന്യങ്ങളായ കൂവരക്, മണിച്ചോളം, ചാമ, കമ്പം, പനിവരക്, തിന, കതിരവാലി, വരക്,തുടങ്ങിയ ചെറു ധാന്യങ്ങളും അവ കൊണ്ടുള്ള ഭക്ഷണങ്ങളുമാണ് പ്രദർശിപ്പിച്ചത്. മാനേജർ എം.സജീവ് അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമ അദ്ധ്യാപിക വി.പ്രതിഭകുമാരി സ്വാഗതം പറഞ്ഞു. യോഗത്തിൽ മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് സെക്രട്ടറി സി.പി.പ്രദീപ്, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.മനോജ് കുമാർ, ഡോ.പി.ആർ.ബിജു, ആർ.രാജേന്ദ്രൻ പിള്ള,

ജി.ഗിരീഷ് കുമാർ,രാധാകൃഷ്ണപിള്ള കെ.ആർ.സുരേന്ദ്രൻ, സി.പി.ചന്ദ്രശേഖരൻ നായർ,

ബി.ഐ.ബീനാറാണി, ഇബ്രാഹിംകുട്ടി, ബി.രാധാകൃഷ്ണപിള്ള, ഐസക്ക് ഈപ്പൻ, ഷിജി, സുബിൻ,

ആർ.എസ്.സുധീഷ്, ശ്യാംകുമാർ, സുരാജ്, അതുൽ ബി.നാഥ്,ശ്രീജയ തുടങ്ങിയവർ സംസാരിച്ചു.