തൊടിയൂർ: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രാവബോധം വളർത്തണം' എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ 24ന് തൊടിയൂർ പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 9.30ന് ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് എ.കെ.ലളിതാംബിക ക്യാപ്ടനും വൈസ് പ്രസിഡന്റ് വി.ശിവൻകുട്ടി വൈസ് ക്യാപ്ടനും ആർ.രാജേഷ് മാനേജരുമാണ്. വെളുത്ത മണൽ, കാര്യാടി, മാരാരിത്തോട്ടം വഴി വൈകിട്ട് 5ന് കല്ലേലിഭാഗം മാമി മുക്കിൽ

ജാഥ സമാപിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം സംസാരിക്കും. ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ ജാഥയിൽ അണിചേരുമെന്ന് മേഖല സെക്രട്ടറി കെ.ജി.ബാലചന്ദ്രൻ അറിയിച്ചു.