a

ചവറ: സ്കൂളിൽ പോകാൻ രാവിലെ തയ്യാറെടുക്കുന്നതിനിടെ പത്താം ക്ളാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തേവലക്കര കോയിവിള പുത്തൻസങ്കേതം ഗണപതി മംഗലത്ത് ശ്രീജിത്തിന്റെയും വിഷു വിജയന്റയും മകൾ വർഷയാണ് (തുമ്പി-15) മരിച്ചത്. ഇന്നലെ രാവിലെ ക്രിസ്മസ് പരിപാടികൾക്കായി സ്കൂളിൽ പോകാൻ ഒരുങ്ങവേയാണ് സംഭവം. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മഹാത്മ സി.ബി.എസ്.ഇ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. സഹോദരൻ: ശ്രീജയ്.