കൊല്ലം: ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള 750 എം.എം വ്യാസമുള്ള പ്രധാന പമ്പിംഗ് പൈപ്പ് ലൈൻ ദേശീയപാത നിർമ്മാണത്തിനിടെ പൊട്ടി. ശക്തികുളങ്ങരയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പൈപ്പ് പൊട്ടിയത്. രാത്രി വൈകിയും അറ്റകുറ്റപ്പണി നടത്തുകയാണ്. പൂർത്തിയാകാത്തതിനാൽ കൊല്ലം കോർപ്പറേഷൻ, നീണ്ടകര ചവറ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.