കൊല്ലം: ജില്ലയിൽ ഇന്നലെ നടന്ന ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ ഏഴിടത്ത് യൂണിയൻ പിടിച്ച് എസ്.എഫ്.ഐ. ജില്ലയിലെ ഏറ്രവും വലിയ ഐ.ടി.ഐ ആയ ചന്ദനത്തോപ്പിൽ ചെയർമാനടക്കം മൂന്ന് സ്ഥാനങ്ങൾ എ.ബി.വി.പിക്ക് ലഭിച്ചു. തേവലക്കര ഐ.ടി.ഐയിൽ എസ്.എഫ്.ഐയും എ.ബി.വി.പിയും മൂന്ന് സീറ്റുകളിൽ വീതം വിജയിച്ചു.
ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ, കൗൺസിലർ സ്ഥാനങ്ങളിൽ എ.ബി.വി.പി വിജയിച്ചു. തേവലക്കരയിൽ ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ്ബ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങളിലും എ.ബി.വി.പി ജയിച്ചു. ഇളമാട് ഐ.ടി.ഐയിൽ മാഗസിൻ എഡിറ്റർ സ്ഥാനം എ.ബി.വി.പിക്കാണ്.
കൊല്ലം ഗവ. വനിത ഐ.ടി.ഐ, വെളിയം ഐ.ടി.ഐ, കുമ്മിൾ ഐ.ടി.ഐ, ചാത്തന്നൂർ ഐ.ടി.ഐ, മയ്യനാട് ഐ.ടി.ഐ, ഇളമാട് ഐ.ടി.ഐ, പോരുവഴി ഐ.ടി.ഐ എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.