അഞ്ചൽ : ക്രിസ്മസുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങൾ പുനരവതരിപ്പിച്ച് അഞ്ചൽ സെന്റ് ജോൺസ് സ്​കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പുതുമകളോടെ പൂർത്തിയായി. മാലാഖ മറിയത്തെ കാണുന്നത് മുതൽ പുൽക്കൂടുവരെയുള്ള ആറ് ദൃശ്യങ്ങൾ സ്​കൂൾ ഗ്രൗണ്ടിൽ കുട്ടികൾ പുനരവതരിപ്പിച്ചു. നൂറ്റാണ്ടുകൾ പിറകിലോട്ടുപോയ കുട്ടികൾ അതേ കാലഘട്ടത്തെ അതേ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ റവ.ഫാ.തോമസ് കയ്യാലയ്ക്കൽ മുഖ്യാതിഥി ആയിരുന്നു. ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം. മാത്യു, സ്റ്റാഫ് സെക്രട്ടറി ബിൻസി രാജൻ, ആർഷിയ അനീഷ്, തെരേസ് മറിയം തരിയൻ എന്നിവർ സംസാരിച്ചു.