vara
വാരണാസിയിലേക്ക് കൊണ്ടുപോകാനുള്ള ഇലക്ട്രിക് ബോട്ടുകൾ കൊല്ലം പോർട്ടിൽ

കൊല്ലം: വാരാണസിയിൽ സർവീസ് നടത്തുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച രണ്ട് ബോട്ടുകൾ കൊല്ലം പോർട്ടിൽ എത്തിച്ചു. പാമ്പൻ പാലം വഴി കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശ്രീലങ്ക വഴി കൊണ്ടുപോകാനാണ് ബോട്ടുകൾ കൊല്ലം പോർട്ടിലേക്ക് കൊണ്ടുവന്നത്.

2021ലെ ഇൻലാൻഡ് വെസൽ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ബോട്ടുകളാണിത്. കൊടുങ്ങല്ലൂർ പോർട്ടിലാണ് രജിസ്ട്രേഷൻ നടത്തിയത്. നൂറ് സീറ്റുകളുള്ള ബോട്ട് വൈദ്യുതി ഉപയോഗിച്ചാണ് ഓടുന്നത്. ഗോവയിൽ നിന്ന് എത്തിച്ച ബീം എന്ന കൂറ്റൻ ടഗിന്റെ സഹായത്തോടെ ഇന്നലെ വൈകിട്ടോടെ ബോട്ടുകൾ വാരാണസിയിലേക്ക് പുറപ്പെട്ടു.