xl
മഹിളാ കോൺഗ്രസ് കുറുങ്ങപ്പള്ളി കടത്തൂർ വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ വവ്വാക്കാവിൽ നിന്നാരംഭിച്ച രാത്രി നടത്തം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: സ്ത്രീധനം നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കടത്തൂർ ,കുറുങ്ങപ്പള്ളി വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സധൈര്യം മുന്നോട്ടെന്ന പ്രതിഷേധ പരിപാടി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലാലാ രാജൻ അദ്ധ്യക്ഷയായി. അരുൺരാജ് കുറുങ്ങപ്പള്ളി ,പെരുമാനൂർ രാധാകൃഷ്ണൻ ,സലാംകാട്ടൂർ എന്നിവർ സംസാരിച്ചു. അംബിക കുന്നിൽ, പ്രഭാരാമൻ ,ജയകുമാരി ,ആബിദ, ബിനി അനിൽ , സ്മിത ,ഷീജ ,പ്രതിജ്ഞ ,ശ്യാമ ,ഗിരിജ ,സന്ധ്യ ,സുമയ്യ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.