ddddddddddddddddddddddddd

പരവൂർ: പരവൂർ നഗരസഭയുടെ കംഫർട്ട് സ്റ്റേഷന്റെ തിണ്ണയിൽ അന്തിയുറങ്ങുന്ന മോഹനൻ പിള്ളയ്ക്ക് ഇനി മുതൽ ക്ഷേമപെൻഷൻ ലഭിക്കും. രേഖകൾ ഒന്നുമില്ലാതിരുന്ന മോഹനൻ പിള്ളയ്ക്ക് പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭ്യമായിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച അതി ദരിദ്രരുടെ പട്ടികയിൽ മോഹനൻ പിള്ളയെ റെയിൽവേ സ്റ്റേഷൻ വാർഡിൽ നിന്നും ഉൾപ്പെടുത്തുകയും നഗരസഭ മുൻകൈയ്യെടുത്ത് തിരിച്ചറിയൽ കാർഡും ആധാർ കാർഡും ലഭ്യമാക്കുകയും ചെയ്തു. തുടർന്നാണ് ക്ഷേമപെൻഷനും ലഭ്യമാക്കിയത്. ക്ഷേമ പെൻഷൻ തുകയായ 1600 രൂപ ക്രിസ്മസ് നവവത്സര സമ്മാനമായി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിമഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, മോഹനൻ പിള്ളയ്ക്ക് കൈമാറി. പരവൂർ റീജിയണൽ സഹകരണ ബാങ്ക് വഴിയാണ് മോഹനൻ പിള്ളയ്ക്ക് പെൻഷൻ വിതരണം ചെയ്യുന്നത്.