
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം സപ്തദിനക്യാമ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി
പ്രൊഫ.കെ.ശശികുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ അദ്ധ്യക്ഷയായി. എൻ.എസ് എസ്. പ്രോഗ്രാം ഓഫീസർ ജെ.എൽ.സിമ്പിൾ, ബയോസയൻസ് വിഭാഗം അദ്ധ്യാപകരായ മനീഷ, നിഷ, എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി ആദിത്യൻ, ഗോപിക തുടങ്ങിയവർ സംസാരിച്ചു. 'മാലിന്യമുക്ത കേരളം' എന്ന പദ്ധതിയുമായി സഹകരിച്ച് ദത്ത്ഗ്രാമമായ വള്ളുവൻതറ കോളനിയിൽ 'സ്നേഹാരാമം പദ്ധതി' നടപ്പിലാക്കൽ, ബീച്ച് ശുചീകരണം, കലാലയത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിത്തോട്ട നിർമ്മാണം, അങ്കണവാടി ശുചീകരണം, ക്യാമ്പസ് സൗന്ദര്യവത്ക്കരണ പരിപാടി, ലഹരിവിരുദ്ധ സന്ദേശ റാലികൾ, സെമിനാറുകൾ ഫ്ളാഷ്മോബുകൾ, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, രക്തദാന ക്യാമ്പ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.