കൊല്ലം: കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവൽ ഇന്ന് മുതൽ 29 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ എം.മുകേഷ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവർ മുഖ്യാതിഥികളാകും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജയൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പവിത്ര, മരാമത്ത് കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി.ഉദയകുമാർ, നികുതി അപ്പീൽ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.കെ.സവാദ് ,വിദ്യാഭ്യാസ കായിക കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സവിതാദേവി, കൗൺസിലർമാരായ ജോർജ് ഡി.കാട്ടിൽ, ടി.ജി.ഗിരീഷ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ,ഐ.എൻ.സി ജില്ലാ പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എന്നിവർ സംസാരിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്. അനു നന്ദിയും പറയും.

വൈകിട്ട് 6 ന് ചലച്ചിത്ര താരം മീരാനായരും സംഘവും 25ന് വൈകിട്ട് 6ന് ചലച്ചിത്ര താരം നവ്യാനായരും സംഘവും 26ന് വൈകിട്ട് 6ന് റിഗാട്ട നാട്യ സംഗീത കേന്ദ്രത്തിന്റെയും 27ന് വൈകിട്ട് 6ന് ചിലങ്ക ഡാൻസ് അക്കാഡമി ശാന്തിനി ശുഭദേവനും സംഘവും 28ന് വൈകിട്ട് 6ന് നർത്തകി പാരിസ് ലക്ഷ്മിയും രൂപ രവീന്ദ്രനും സംഘവും 29ന് വൈകിട്ട് 6ന് ചലച്ചിത്ര തരാം മഹാലക്ഷ്മിയും സംഘവും ഡാൻസ് അവതരിപ്പിക്കും.