കൊല്ലം: കേരളം കണ്ട ഏറ്റവും മികച്ച പ്രായോഗിക രാഷ്ട്രീയ ചാണക്യനായിരുന്നു ലീഡർ കെ.കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന വൻ വികസന പദ്ധതികളിൽ പലതും സി.പി.എമ്മിന്റെ വരട്ടുവാദങ്ങളെ എതിർത്ത് തോൽപ്പിച്ചാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വികസന വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു അദ്ദേഹം. ലീഡർ കെ.കരുണാകരന്റെ 13-ാമത് ചരമ വാർഷിക ദിനാചരണം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, ജി.ജയപ്രകാശ്, ആദിക്കാട് മധു, എസ്.ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ഡി.ഗീതാകൃഷ്ണൻ, സാബ് ജാൻ, വി.എസ്.ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.