 
ഓടനാവട്ടം: ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തല ബാലോത്സവം വെളിയം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം ഹൈസ്കൂളിൽ നടത്തി. പഞ്ചായത്ത് തല ബാലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയവരെ ഉൾപ്പെടുത്തിയാണ് മത്സരം നടത്തിയത്. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ ബാലോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അദ്ധ്യക്ഷനായി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.കെ. ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, പ്രൊഫ.ബി.ശിവദാസൻ പിള്ള, വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബീന സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യ സജിത്ത്, ആർ.പ്രേമചന്ദ്രൻ, സംഘടക സമിതി വൈസ് ചെയർമാൻ എൽ. ബാലഗോപാൽ, കൺവീനർ പി.അനീഷ് എന്നിവർ പങ്കെടുത്തു.