a
വേട്ടുതറഭാഗത്തെ അപകടകരമായ രീതിയിൽ ഉള്ള വളവ്

ചവറ: ചവറ നിയോജക മണ്ഡലത്തിൽപ്പെട്ട ദേശീയപാത 66ൽ നിന്ന് ആരംഭിക്കുന്ന വേട്ടുതറ​ ദളവാപുരം റോഡിൽ വേട്ടുതറ ഭാഗത്ത് അപകടസാദ്ധ്യത കുറയ്ക്കുന്നതിന് വളവ് നിവർത്തി റോഡിന് വീതികൂട്ടണമെന്നും ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു നൽകിയ ശുപാർശ പരിഗണിക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു. വേട്ടുതറ ഭാഗത്ത് ഭൂമി അധികമായി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അറിയിച്ചിരുന്നു.

വേട്ടുതറയിൽ നിന്ന് തിരിയുന്ന വാഹനങ്ങളും ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളും തിരിയാനിടമില്ലാതെ അപകട സാദ്ധ്യത കൂടിവരുന്ന വിവരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്.

ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ