കൊല്ലം: പെൻഷൻകാരടക്കമുള്ള മുതിർന്ന പൗരന്മാരുടെ ചികിത്സയ്ക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി എൽഡേഴ്സ് ട്രീറ്റ്മെന്റ് ഫണ്ട് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കൊവിഡിന്റെ പേരിൽ മരവിപ്പിച്ച മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാക്കൂലിയിളവ് പുനഃസ്ഥാപിക്കാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വരണാധികാരിയുമായ കോട്ടാത്തല മോഹനന്റെ നിരീക്ഷണത്തിൽ ജില്ലാ കൗൺസിൽ യോഗം ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
എ.എ.റഷീദ് (പ്രസിഡന്റ്), എൻ.സോമൻ പിള്ള, എച്ച്.മാരിയത്ത് ബീവി, ജി.അജിത്ത് കുമാർ, ആർ.മധു, സി.എം.മജീദ് (വൈസ് പ്രസിഡന്റ്), വാര്യത്ത് മോഹൻ കുമാർ(സെക്രട്ടറി), എൽ.ശിവപ്രസാദ്, ജി.രാമചന്ദ്രൻ പിള്ള, പട്ടരുവിള വിജയൻ, ആർ.രാജശേഖരൻ പിള്ള, ജി.ദേവരാജൻ (ജോ. സെക്രട്ടറി), ഡി.അശോകൻ (ട്രഷറർ), എസ്.വിജയകുമാരി (വനിത ഫോറം പ്രസിഡന്റ്), എസ്.സരളകുമാരിഅമ്മ (വനിത ഫോറം സെക്രട്ടറി), ജി.സജീവൻ, വി.ശ്രീകണ്ഠൻ നായർ (ഓഡിറ്റർമാർ), പത്ത് സെക്രട്ടേറിയറ്റംഗങ്ങൾ, 26 ജില്ലാ കമ്മിറ്റിയംഗങ്ങൾ, 54 സംസ്ഥാന കൗൺസിലർമാർ എന്നിവരെ തിരഞ്ഞെടുത്തു.