കൊല്ലം: കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കെ.എസ്‌.യു പ്രവർത്തകർക്കെതിരെയുള്ള സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അക്രമങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് ജനങ്ങളുടെ അഭിമാനമായിരുന്ന കേരളാ പൊലീസ് പിണറായിയുടെ ജീവൻരക്ഷാ സേനയുടെ ബി ടീമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷനായി. കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം,സംസ്ഥാന സെക്രട്ടറിമാരായ ഹസൈൻ പള്ളിമുക്ക്, ആരിഫ് മയ്യനാട്, മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ജോസ്, സൈദലി, അർഷാദ് മുതിരപ്പറമ്പ്,അഡ്വ.വിളയിൽ ഫൈസൽ, നിഷാദ് അസീസ്, അമൽ, സുധീർ കോട്ടുവിള, അഭിനന്ദ്, സംഗീത് മയ്യനാട്, ഷാജി പള്ളിത്തോട്ടം, ഫവാസ് പള്ളിമുക്ക്, അജ്മൽ പള്ളിമുക്ക്, നസ്മൽ, ഗോകുൽ, തുടങ്ങിയവർ നേതൃത്വം നൽകി.