xp
ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ യോഗം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ കെ.കരുണാകരൻ അനുസ്മരണം യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അൻസാർ എ. മലബാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ , സെവന്തികുമാരി , കെ.എം.കെ.സത്താർ , കെ.ബി.ഹരിലാൽ , നൗഷാദ്പള്ളിമുക്ക്, ഷാജി ചോയ്സ്, മെഹർ ഖാൻ, സത്താർ സിദ്ദീഖ്, കേശവപിള്ള, കുഞ്ഞുമോൻ, പ്രശാന്ത് രാജിനി ,സുൽഫി സലാഹുദ്ദീൻ, രഞ്ജിത്ത് മുഹമ്മദ് ,ഷുക്കൂർ മോഹൻദാസ്, സലാം എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.