കൊല്ലം: ​അടച്ചിട്ട തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് 2000 രൂപ വീതം ആശ്വാസ ധനസഹായം അനുവദിച്ച സംസ്ഥാന സർക്കാരിനെ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
കേന്ദ്ര സർക്കാർ നയം മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെയും തൊഴിലാളികളെയും സഹായിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. കൂലി വർദ്ധനവ് 41 രൂപ തൊഴിലാളികൾക്ക് വർദ്ധിപ്പിച്ച് നൽകി. ഒരു കിലോ റബറിന് 170 രൂപ വില നിശ്ചയിച്ച് നൽകി സംസ്ഥാന സർക്കാർ 600 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി. തോട്ടം മേഖലയുടെ നിലനിൽപ്പിനും സർക്കാർ സഹായിക്കുന്നതും രാജ്യത്ത് തന്നെ കേരളത്തിൽ മാതൃകാപരമാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.