തൊടിയൂർ : തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം നടന്നു. അഡ്വ.മഠത്തിനേത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. ചെട്ടിയത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.കരുണാകരന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും പതാക ഉയർത്തുകയും ചെയ്തു. തൊടിയൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. തൊടിയൂർ വിജയൻ, ചെട്ടിയത്ത് അജയകുമാർ, പാലപ്പള്ളി മുരളീധരൻ പിള്ള, മുഹമ്മദ് അൻഷാദ്, കോട്ടൂർ കലാം, നിസാർ പൊയ്യക്കരേത്ത്, ചന്ദ്രൻ പിള്ള, അജിത്ത്, ഗോപാലകൃഷ്ണൻ, മനാഫ് ലബ്ബ, വിജയൻ പിള്ള, ശ്രീകുമാർ എന്നിവർ സംസാരിച്ചു.