kr
കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. നജീം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.നജീം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.മധുസൂദനൻ അദ്ധ്യക്ഷനായി. ജി.ജയകുമാർ, എ.ഗ്രേഷ്യസ്, സതീഷ്.കെ.ഡാനിയേൽ, കെ.ജി.ഗോപകുമാർ, ബി.ശ്രീകുമാർ, ആർ.സുഭാഷ്, ജെ.ജെ.സതീഷ്, എസ്.ജേക്കബ്, വി.മിനി, എ.സേവ്യർ ആരതി, ഷഹന എന്നിവർ

സംസാരിച്ചു.

ഭാരവാഹികളായി ജി.മധുസൂദനൻ (പ്രസിഡന്റ്), എസ്.സുജിത്ത് (സെക്രട്ടറി), എ.എസ്.അനീസ്, (ട്രഷറർ), വിദ്യ ബാബു (വനിതാ കമ്മിറ്റി പ്രസിഡന്റ്), എസ്.ഷഹ്ന (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.