തൊടിയൂർ: ഗ്രാമ പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വർണോത്സവം 2023-24 എന്നപേരിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി. തൊടിയൂർ ഗവ.എൽ.പി.എസിൽ നടന്ന കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി. ഒ. കണ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീകല, ഷബ്നജവാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത അശോക്, അഡ്വ.സുധീർ കാരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഫീന അസിസ്, തൊടിയൂർ വിജയകുമാർ, ശുഭകുമാരി, ബിന്ദുവിജയകുമാർ, ധർമ്മ ദാസ്, യു.വിനോദ്, ടി.ഇന്ദ്രൻ, എൽ.സുനിത, അൻസിയ ഫൈസൽ, ടി. മോഹൻ, ജഗദമ്മ, പി.ജി.അനിൽകുമാർ, സുജാത, ഐ.സി.ഡി.എസ് സൂപ്പർവൈസർ റാണി കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.