
കൊല്ലം: രാഷ്ട്രീയ ലോക് ദൾ (ആർ.എൽ.ഡി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാ ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കിസാൻ ദിനാചരണം ആർ.എൽ.ഡി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷഹീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആർ.എൽ.ഡി കൊല്ലം ജില്ലാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി. ആർ.എൽ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മംഗലത്ത് ഹരികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അയത്തിൽ അസനാരുപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ ആലപ്പാട്, സംസ്ഥാന സെക്രട്ടറി അജിമോൻ എസ്.കാപ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിക്ക് കുളമ്പി,
വൈ.ആർ.എൽ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഈസാ എന്നിവർ സംസാരിച്ചു.