dinesh-
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദിനേശ്

കുളത്തൂപ്പുഴ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. കാടുവെട്ട് തൊഴിലാളിയായ കുളത്തുപ്പുഴ വില്ലുമല പെരുവഴിക്കാല ആദിവാസി ഊരിൽ ദിവ്യവിലാസത്തിൽ ദിനേശി(36)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പുലർച്ചെ ജോലിക്ക് പോകവേ ദിനേശിന്റെ വീട്ടുപുരയിടത്തിനുള്ളിലായിരുന്നു സംഭവം.

കാലിനു പരിക്കേറ്റ ദിനേശിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കിനെ തുടർന്ന് വനം വകുപ്പ് അധികൃതർ ചികിത്സ ധനസഹായം നൽകാമെന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.