phot
അഭയം ഭവന പദ്ധതിയുടെ ഭാഗമായി പുതുവലിൽ പണിത വീട്

പുനലൂർ: ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പട്ടത്വ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർത്തോമ സഭ നടപ്പിലാക്കുന്ന അഭയം ഭവന പദ്ധതിയുടെ രണ്ടാം ഘട്ട സമർപ്പണം ഇന്ന് വൈകിട്ട് 4ന് പത്തനാപുരത്തെ പുതുവലിൽ നടക്കും.പിറവന്തൂർ ഇടവക അംഗത്തിന് പണിത വീട് കൈമാറിക്കൊണ്ട് പദ്ധതിയുടെ സമർപ്പണം നടക്കും. സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്ത75 കുടുംബങ്ങൾക്കാണ് അഭയം പദ്ധതിയിലൂടെ വീട് വച്ച് നൽകുന്നതെന്ന് പിറവന്തൂർ സെന്റ് തോമസ് ഇടവക വികാരി റവ.ഡോ.ഐസക്ക് ജി.വർഗീസ്, റവ.ബെനുജോൺ, റവ.ബിനുജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജാതി മത ഭേതമില്ലാതെ അർഹത മാനദണ്ഡം നോക്കി ഓരോ ഇടവകളുടെയും മേൽനോട്ടത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. മുൻ പ്രവാസിയായ മാത്യൂ ഗീവർഗീസ് സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് പുതുവലിലെ വീട് പണിതത്.