photo
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കായികമായി കൈകാര്യം ചെയ്ത പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

കരുനാഗപ്പള്ളി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കായികമായി കൈകാര്യം ചെയ്ത പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് സമരക്കാർ ഹൈവേ ഉപരോധിച്ചു. ഉപരോധ സമരം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, മുനമ്പത്ത് വഹാബ്, എൻ.അജയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ പനക്കുളങ്ങര സുരേഷ്, സോമരാജൻ, കെ.തുളസീധരൻ, തഴവ ബിജു കല്ലേലിഭാഗം സുന്ദരേശൻ, മാര്യത്ത് ബീവി, ബോബൻ ജി.നാഥ്, ഷിബു എസ്.തൊടിയൂർ, ബിജു പാഞ്ചജന്യം ആർ.എസ്.കിരൺ ഇർഷാദ് ബഷീർ, ഷഹനാസ്, എസ്.ജയകുമാർ, മായാ സുരേഷ്,സുഭാഷ് ബോസ്, മുടിയിൽ മുഹമ്മദ് കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.