കൊല്ലം: കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ജില്ലയിൽ എക്‌സൈസ് നടത്തിയത് 766 പരിശോധനകൾ. ഇതിനൊപ്പം 3753 വാഹനങ്ങൾ പരിശോധിച്ചു. വിവിധ കേസുകളിലായി 11 പേരെ അറസ്റ്റ് ചെയ്തു. 24,390 രൂപ തൊണ്ടിയായി കണ്ടെത്തിയെന്നും എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എക്‌സൈസ് പുറത്തുവിട്ട കണക്കാണിത്. ഇന്നും 30നും അതിർത്തിയിൽ തമിഴ്നാട് പൊലീസുമായി ചേർന്ന് പരിശോധന നടത്തും. മറ്റ് ദിവസങ്ങളിൽ എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സും പരിശോധന നടത്തും.
വിമുക്തി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ ബോധവത്കരണപരിപാടികൾ കൂടുതൽ ശക്തമാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയുന്നതിനുള്ള പരിശോധനകൾ ബോധവത്കരണങ്ങൾ എന്നിവ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.