കൊല്ലം: ഗവർണറുടെ എസ്.എഫ്.ഐ വിരുദ്ധതയ്ക്കെതിരെ 'വിദ്യാർത്ഥികൾ ക്രിമിനലുകളല്ല, ഞങ്ങൾ എസ്.എഫ്.ഐയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി 29ന് വൈകിട്ട് 4ന് ചിന്നക്കടയിൽ മുൻകാല എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തും. എസ്.എഫ്.ഐയെ ആക്ഷേപിക്കുന്ന ഗവർണർ കേരളത്തിന്റെ ഐതിഹാസികമായ വിദ്യാർത്ഥി മുന്നേറ്റങ്ങളെയാണ് അധിക്ഷേപിക്കുന്നത്.ചരിത്രബോധമില്ലാതെ, നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കേണ്ടത് കേരളത്തിന്റെ സാസ്ക്കാരികമായ ഉത്തരവാദിത്തമാണെന്നും 29ന് ചിന്നക്കടയിൽ നടക്കുന്ന കൂട്ടായ്മയിൽ ജില്ലയിലെ മുൻ കാല
എസ്.എഫ്.ഐ പ്രവർത്തകരെല്ലാം പങ്കെടുക്കണമെന്നും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയായ
സി.ബാൾഡുവിൻ അഭ്യർത്ഥിച്ചു.