mahila
സ്ത്രീധനത്തിനും വണ്ടിപ്പെരിയാർ സംഭവത്തിലെ നീതി നിഷേധത്തിനും എതിരെ മഹിളാ കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റി നടത്തിയ 'സധൈര്യം നൈറ്റ്‌ വാക്ക് ' കാമ്പയിൻ .

എഴുകോൺ : സ്ത്രീധനത്തിനും വണ്ടിപ്പെരിയാർ സംഭവത്തിലെ നീതി നിഷേധത്തിനും എതിരെ മഹിളാ കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റി 'സധൈര്യം നൈറ്റ്‌ വാക്ക് ' കാമ്പയിൻ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഴുകോൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആതിര ജോൺസൺ നേതൃത്വം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി.സുഹർബാൻ, രേഖ ഉല്ലാസ്, ബീന മാമച്ചൻ, പ്രസന്ന തമ്പി, ഗിരിജ സോമരാജൻ, ഡോ.ശ്രീകുമാരി സെൻ, സുഗതകുമാരി, ഷീബ സജി, സരിത, ഷീജ തോമസ്, സന്ധ്യ സന്തോഷ്‌, രാധിക, ആമിന,പ്രീത, സുപ്രിയ, ജിജി സന്തോഷ്‌, ജിജി ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.