a
ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പന്മന മേക്കാട് വാർഡിൽ പുതിയതായ നിർമ്മിച്ച കുരിശടിയുടെ ആശീർവാദ കർമ്മത്തിന്റെ മുഖ്യ കാർമികത്വം കൊല്ലം മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരി നിർവഹിക്കുന്നു

ചവറ : ചവറ ശങ്കരമംഗലം കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പന്മന മേക്കാട് വാർഡിൽ പുതിയതായി നിർമ്മിച്ച കുരിശടിയുടെ ആശീർവാദ കർമ്മം കൊല്ലം മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു. ഫാ.ജോസഫ് ജോൺ, ഫാ.സൈജു ജോർജ്, ഫാ.റിജോ, ഇടവക വികാരിമാരായ ഫാ.മിൽട്ടൻ ജോർജ്ജ്, ഫാ.പ്രേം ഹെൻട്രി എന്നിവർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.