കൊല്ലം: സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് അങ്കണത്തിൽ നടന്ന അനുസ്മരണം സി.പി.ഐ ദേശീയ എക്‌സി. അംഗം അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനും ഒരു പോറൽ പോലും ഏൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനം കാഴ്ചവച്ച കാനം കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളുടെ മനസിൽ എന്നും നിലകൊള്ളുമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുതുജീവൻ നൽകുന്നതിന് കാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രകാശ്ബാബു പറഞ്ഞു.
സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി.
അഖിലേന്ത്യാ പ്രസിഡന്റ് എ.എ.അസീസ്, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു, സി.പി.ഐ സംസ്ഥാന എക്‌സി. അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, ആർ.രാജേന്ദ്രൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. എം.എസ്.താര, സംസ്ഥാന കൗൺസിൽ അംഗം ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.