a
തേവലക്കര കോയ്‌വിള സെന്റ് ആന്റണിസ് ഇടവകയുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ നടത്തിയ ക്രിസ്മസ് സന്ദേശ യാത്ര

ചവറ: തേവലക്കര കോയ്‌വിള സെന്റ് ആന്റണിസ് ഇടവകയുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ ക്രിസ്മസ് സന്ദേശ യാത്രയും ക്രിസ്മസ് സംഗമവും നടത്തി. കോയ്‌വിള ഊന്നുവിള ജംഗ്ഷനിൽ നിന്ന് ഫാദർ ജോളി എബ്രഹാം ഫ്ലാഗ് ഒഫ്‌ ചെയ്ത സന്ദേശയാത്ര പടപ്പനാൽ ലോക രക്ഷക ജംഗ്ഷൻ വഴി കൊയ്‌വിള സെന്റ് ആന്റണിസ് ദേവാലയത്തിൽ സമാപിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് സമാപന സന്ദേശം നൽകി. ഫാദർ ബിപിൻ,സാജു ജോസഫ്, ടൈറ്റ്‌സ് കടമ്പാട്ട്, ജോസഫ്, എം.ജോർജ്, ഫ്രാൻസിസ്, ലിൻഡ എന്നിവർ നേതൃത്വം നൽകി.