പുനലൂർ: തൈക്കാട് അയ്യാഗുരു സ്വാമികളുടെ 210-ാം ജയന്തി ആഘോഷവും സർവമത സമ്മേളനവും ഗുരുസ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും വിപുലമായ ചടങ്ങുകളോടെ മാത്ര ഐ.ടി.സി ഓഡിറ്റോറിയത്തിൽ നടന്നു. സർവ മതസമ്മേളനം സ്വാമി സ്വരൂപാനന്ദയും ലൈബ്രറിയുടെ ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനും നിർവഹിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് പി.അർജ്ജുനൻ പിള്ള അദ്ധ്യക്ഷനായി. പത്തനാപുരം ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദകമൽ, എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ, പ്രോഗ്രാം കമ്മിറ്റി കോ-ഓഡിനേറ്റർ എം.എസ്.ഉദയൻ,ഫാ.അലക്സാണ്ടർ തോമസ്, പി.രാമസ്വാമി പിള്ള,ഫൗസൽ മൗലവി,വെഞ്ചാമ്പ് സുരേന്ദ്രൻ,കാര്യറ സോമൻപിള്ള,ആർ.വിജയൻ പിള്ള,കെ.സി.അശോക് കുമാർ,കെ.എസ്.പ്രസാദ്,എസ്.പൊടിയൻ പിള്ള,അഡ്വ.എസ്.ആർ.സുരേന്ദൻ പിള്ള,ആർ.ബാലചന്ദ്രൻ പിള്ള തുടങ്ങിയവർ സംസരിച്ചു. തുടർന്ന് വിവിധ തലങ്ങളിൽ വ്യക്തിക്തമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.