പുനലൂർ: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ വികസന സമിതി രൂപികരിക്കുന്നതിന് പുറമെ കുട്ടികൾക്ക് പഠന ക്ലാസും യൂണിയൻ തലങ്ങളിൽ പെൻഷൻ കൗൺസിൽ രൂപീകരിക്കാത്ത യൂണിയനുകളിൽ പുതിയതായി ഭരണസമിതികളെ തിരഞ്ഞെടുക്കാനും വർക്കലയിൽ ചേർന്ന കേന്ദ്ര സമിതിയോഗം തിരുമാനിച്ചു.16ന് ചേർത്തലയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത കേന്ദ്രസമിതി അംഗങ്ങളും ഭാരവാഹികളും ശിവഗിരി മഹാസമാധി മണ്ഡപത്തിൽ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന യോഗത്തിലായിരുന്നു തീരുമനങ്ങൾ എടുത്തത്. കേന്ദ്ര സമിതി പ്രസിഡന്റ് കെ.എം.സജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേന്ദ്രസമിതി സെക്രട്ടറി എം.എൻ.ശശിധരൻ, വൈസ് പ്രസിഡന്റുമാരായ ഡോ.ഡി.അനിത ശങ്കർ, വി.ആർ.വിജയമ്മ,പി.കെ.വേണുഗോപാൽ, ഡോ.കെ.സോമൻ, പൊന്നുരുത്തി ഉമേശ്വരൻ,ജോയിന്റ് സെക്രട്ടറിമാരായ ഐഷ രാധാകൃഷ്ണൻ, എം.കെ.വേണുമോൻ,എം.പി.സജീവ്, അഡ്വ.പി.എസ്.വിജയകുമാർ, പി.സുധീഷ്കുമാർ, ഗണേഷ് നാഥ് ,അനിത ഷാജി തുടങ്ങിയവർ സംസാരിച്ചു.