 
അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥടന പദയാത്രയ്ക്ക് സഭാ പുനലൂർ മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. 27 ഉച്ചയ്ക്ക് 12.30ന് പത്തനാപുരം കല്ലുംകടവിൽ എത്തുന്ന ജാഥയെ മണ്ഡലം പ്രസിഡന്റ് ഡോ.വി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണവുമായി ബന്ധപ്പെട്ട അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന ആലോചനായോഗത്തിൽ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, മണ്ഡലംസെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ, മറ്റ് ഭാരവാഹികളായ കോമളം പ്രസാദ്, യശോദ , ചന്ദ്രസേനൻ പനച്ചവിള, ഉഷാ പനച്ചവിള, ലീല യശോധരൻ, പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.