t
ഗുരുധർമ്മ പ്രചാരണസംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടത്തലയിൽ നടത്തിയ ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതംബര ദിക്ഷ ദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.രശ്മി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എഴുകോൺ രാജ്മോഹൻ , സെക്രട്ടറി ബി. സ്വാമിനാഥൻ, ശാന്തിനി കുമാരൻ , പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ എന്നിവർ സമീപം

കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ. ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് കഴിഞ്ഞ 32 വർഷക്കാലമായി മുടങ്ങാതെ നടത്തിവരുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതാംബര ദിക്ഷ ദാനവും കോട്ടത്തല തലയിണ വിളയിൽ നടന്നു. സംഘം കേന്ദ്ര സമിതി പ്രസിഡന്റ് എഴുകോൺ രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആർ.രശ്മി ഉദ്ഘാടനം ചെയ്തു. ഗുരുദേവദർശനങ്ങൾ നൂറ്റാണ്ടുകളോളം ജനങ്ങൾക്ക് ആശ്രയമായിരിക്കുമെന്ന് രശ്മി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ശോഭന ആനക്കോട്ടൂർ, വെളിയം മോഹനൻ,മുരളീധരൻ മൂഴിക്കോട് , ക്ലാപ്പന സുരേഷ്, കെ.ദിനേശ് കുമാർ, ബിനിത രാജ് എന്നിവർ സംസാരിച്ചു. പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് പീതംബര ദിക്ഷ ദാനവും നടത്തി.