photo
അമ്മ മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷം കെ.ജി.രവി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അമ്മ മനസ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും നൂറ് വീട്ടമ്മമാർക്ക് അരി വിതരണവും നടത്തി. ക്ലാപ്പന പള്ളിക്കടവ്, സെന്റ് ജോർജ് ചർച്ച് ഹാളിൽ കൂടിയ ചടങ്ങ് കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്തു. അമ്മ മനസ് ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. അമ്മ മനസ് ജനറൽ കൺവീനർ മായാ ഉദയ , ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ,ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, വി.എസ്.വിനോദ്, വരുൺ ആലപ്പാട്, , നൗഷാദ് , മാരിയത്ത് , മേലോട്ട് പ്രസന്നകുമാർ ,ടോമി മണപ്പള്ളി, ഷിബു എസ്.തൊടിയൂർ, കെ.വി. സൂര്യകുമാർ, രമാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.