photo
കരുനാഗപ്പള്ളി ലൈബ്രറി കൗൺസിൽ താലൂക്ക് ബാലോത്സവ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്രുകൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് ബാലോത്സവം സമാപിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലോത്സവത്തിൽ വിവിധ പഞ്ചായത്ത്, മുൻസിപ്പൽ ബാലോത്സവങ്ങളിൽ വിജയികളായ പ്രതിഭകളാണ് മാറ്റുരച്ചത്. രചനാ മത്സരങ്ങളിലും കലാമത്സരങ്ങളിലുമായി 200 ഓളം പേർ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നി‌ർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എം. സുരേഷ് കുമാർ, എം.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിൽ കൂടുതൽ പോയിന്റ് നേടി ചവറ പഞ്ചായത്ത് ഒന്നാം സ്ഥാനവും തഴവ, ആലപ്പാട് പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോയും വിതരണം ചെയ്തു.