photo

കരുനാഗപ്പള്ളി :സുഗതകുമാരിയുടെ മൂന്നാം ചരമാവാർഷികത്തിൽ സ്മൃതി ദീപമൊരുക്കി സബർമതി ഗ്രന്ഥശാല പ്രവർത്തകർ. സുഗതകുമാരിയുടെ പുസ്തകങ്ങളുടെ പ്രദർശനവും അക്ഷര ദീപം തെളിച്ച് അനുസമരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സംസ്കൃതി പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥശാലാ ഭാരവാഹികളായ വി.ആർ.ഹരികൃഷ്ണൻ, മുഹമ്മദ്‌ സലിംഖാൻ, ബിന്ദു, ലൈബ്രേറിയൻ സുമി സുൽത്താൻ,യുവജനവേദി ഭാരവാഹികളായ എസ്.എ.നുവാൻ, ശ്യാം.ജി, എസ്.അലൻ,ബാലവേദി ഭാരവാഹികളായ എസ്.എ.നിവ , ബിബിൻ ബാബു, ഋഷി എന്നിവർ സംസാരിച്ചു.

: