കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റും ശ്രീനേത്ര കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെജിമോൻ വർഗീസ്, ജനറൽ സെക്രട്ടറി പി.കെ. വിജയകുമാർ , ട്രഷറർ എം.എച്ച്. സലിം, യൂത്തുവിംഗ് നേതാക്കളായ ഉമേഷ്, ദീപു രാജൻ, ഹാരിസൺ ലൂക്ക്, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, വേണുഗോപാൽ, ഷാജഹാൻ, ജോൺസൺ, കെ.എസ്. രാധാകൃഷ്ണൻ, ഷൈജു, അജുവർഗീസ് എന്നിവർ പങ്കെടുത്തു.