bb
കേരള സ്കൂൾ കലോത്സവ പുസ്തകവണ്ടി പരിപാടിയിലേക്ക് അന്തരിച്ച നടൻ കുടവട്ടൂർ മുരളിയുടെ ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ ഭാര്യ ഷൈലജ മന്ത്രി കെ.എൻ .ബാലഗോപാലിനെ ഏല്പിക്കുന്നു. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത്, സ്വീകരണ കമ്മിറ്റി കൺവീനർ കെ.എസ്. ഷിജുകുമാർ തുടങ്ങിയവർ സമീപം

ഓടനാവട്ടം: സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വിശിഷ്ട അതിഥികൾക്ക് നൽകാനുള്ള

പുസ്തകങ്ങൾ മൺ മറഞ്ഞ കലാ സാഹിത്യകാരന്മാരുടെ ശേഖരങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പുസ്തകവണ്ടി പരിപാടി നടൻ കുടവട്ടൂർ മുരളിയുടെ ഭാര്യ ശൈലജയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. സ്വീകരണ കമ്മിറ്റി കൺവീനർ കെ.എസ്.ഷിജുകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയാ രഘുനാഥ്‌, എൽ.ബാലഗോപാൽ, പഞ്ചായത്ത്‌ മെമ്പർമാരായ ദിവ്യാ സജിത്ത്, കെ.രമണി, ഗീത, അദ്ധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.