കൊല്ലം: കേര​ള തണ്ടാൻ സർ​വീ​സ് സൊ​സൈ​റ്റിയുടെ 46-ാമത് സംസ്ഥാന വാർഷിക പൊതു​യോ​ഗവും സെ​മി​നാ​റും 31ന് രാ​വി​ലെ 10ന് കടവൂർ മഹാദേവ ക്ഷേത്രത്തി​നു സമീപമുള്ള ഹെഡ് ഓ​ഫീസിൽ നടക്കും. വി​ദ്യാ​ഭ്യാ​സ സെ​മിനാർ റി​ട്ട. ജില്ലാ ജ​ഡ്​ജി ലീ​ലാമ​ണി ഉ​ദ്​ഘാട​നം ചെ​യ്യും. എ​സ്.സി-എ​സ്.ടി കൊല്ലം വെൽ​ഫെയർ ഓ​ഫീ​സർ ബിന്ദു, കേ​ര​ള​കൗ​മു​ദി റ​സിഡന്റ് എ​ഡി​റ്ററും കൊല്ലം യൂ​ണി​റ്റ് ചീ​ഫുമാ​യ എസ്. രാ​ധാ​കൃ​ഷ്ണൻ, പ്രൊ​ഫ. ര​ഘു​നാ​ഥൻ​പി​ള്ള തു​ട​ങ്ങിയ​വർ പ്ര​ഭാഷ​ണം ന​ട​ത്തും. ജ​നു​വരി ഒന്നി​ന് രാ​വി​ലെ 10ന് ന​ട​ക്കുന്ന വാർഷി​ക പ്ര​തി​നിധി​യോ​ഗം ഡെ​പ്യൂ​ട്ടി സ്​പീ​ക്കർ ചിറ്റ​യം ഗോ​പ​കുമാർ ഉ​ദ്​ഘാട​നം ചെ​യ്യും. പുതി​യ പ്ര​സി​ഡന്റ്, ജന​റൽ സെ​ക്ര​ട്ട​റി, ഡ​യറ​ക്ടർ ബോർ​ഡ് അം​ഗ​ങ്ങ​ൾ എന്നി​വരുടെ തി​രഞ്ഞെടുപ്പും നടക്കും.