ഓയൂർ : മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷൻ 21-ാം വാർഷികാഘോഷവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.സുരേഷ് സ്വാഗതം പറഞ്ഞു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. അൻസർ ഉദ്ഘാടനം നിർവഹിച്ചു. വെളിനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എസ്.സജീവ് ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. രക്ഷാധികാരി കെ.പി.രാമചന്ദ്രൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ജി.ബോസ്, ബഹദൂർഷാ, ശ്രീജ, ശിവപ്രസാദ്, അനി മോൻ ശ്രീജ, പൊയ്കയിൽ വിനോദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി. ജി.ബോസ് (പ്രസിഡന്റ്), ജി.സുരേഷ് (സെക്രട്ടറി), ചന്ദ്രൻ( ട്രഷറർ), ശിവപ്രസാദ്( വൈസ് പ്രസിഡന്റ്), ബഹദൂർഷ (ജോ.സെക്രട്ടറി), കമ്മറ്റി അംഗങ്ങളായി അനീഷ്, അജയരാജ്, സി.ഗീതാ, ബീന തങ്കം, രക്ഷാധികാരികളായി പൊയ്കയിൽ വിനോദ്, അനി മോൻ എന്നിവരെ തിരഞ്ഞെടുത്തു.