ഓയൂർ : പരുത്തിയറ കണ്ണോട്ട് പുരുഷ സ്വയം സഹായത്തിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ് ആഘോഷം സമുചിതമായി ആഘോഷിച്ചു. സംഘം പ്രസിഡന്റ് നാവക്കോട് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്രിസ്‌മസ് പരിപാടി സംഘം രക്ഷാധികാരി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഓടനാവട്ടം ജോർജുകുട്ടി,ജോയ് വേളൂർ, ജോർജുകുട്ടി നെടുമ്പന, നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.സംഘം സെക്രട്ടറി ആർ.ഉദയകുമാർ നന്ദി പറഞ്ഞു.