കൊല്ലം: സബ്‌സിഡി സാധനങ്ങളില്ലാത്ത സപ്ലൈകോ ക്രിസ്മസ് ഫെയറിനു മുന്നിൽ, അടുപ്പുകൂട്ടി കലത്തിൽ കപ്പ പുഴുങ്ങി യൂത്ത്‌കോൺഗ്രസ് പ്രതിഷേധം. നഗരത്തിലെ സപ്ലൈകോ ഫെയറിന് മുന്നിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് കപ്പയും ചമ്മന്തിയും പ്രവർത്തകർ വിതരണം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറി ഹുസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ഒ.ബി. രാജേഷ്, ഹർഷാദ് മുതിരപ്പറമ്പ്, സെയ്ദലി മുണ്ടയ്ക്കൽ, നഫ്‌സൽ കലദിക്കാട്, രമേശ് കടപ്പാക്കട, ഷാനു കുരീപ്പുഴ, ഗോകുൽ കടപ്പാക്കട, വിളയിൽ ഫൈസൽ, ഷാലു മുതിരപ്പറമ്പ്, നിഷാദ് അസീസ്, അഖിൽ മുണ്ടക്കൽ, പ്രശാന്ത് ബീച്ച്, അജു ചിന്നക്കട, അർജുൻ ഉളിയക്കോവിൽ, ഫവാസ് പള്ളിമുക്ക്, അജ്മൽ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.